Attempt to hand 'AMMA' back to the accused; signatures for no-confidence motion collected forcefully; will speak out about everything: Shwetha Menon
സ്വന്തം ലേഖകന്‍
കൊച്ചി: താര സംഘടനയായ 'അമ്മ'യിലെ കൂട്ട രാജിക്കു പിന്നാലെ വൈകാരിക പ്രതികരണവുമായി നടി ശ്വേതാ മേനോന്‍. അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ സംഘടനയിലെ അംഗത്വവും ശ്വേത ഒഴിഞ്ഞിരിക്കുകയാണ്.
'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ പ്രതിപക്ഷ വിഭാഗം ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഒരുങ്ങി. വോട്ടെടുപ്പിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും അടങ്ങുന്ന മുഴുവന്‍ ഭരണസമിതി അംഗങ്ങളും ഒന്നിച്ച് രാജിവയ്ക്കുകയായിരുന്നു. വലിയ പ്രതീക്ഷകളോടെ വന്ന വനിതാ ഭരണസമിതിയാണ് ഇതോടെ ഒഴിഞ്ഞത്.
കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ തിരികെ എത്തിക്കാന്‍ യോഗത്തില്‍ ഗൂഢാലോചന നടന്നുവെന്ന് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ശ്വേത പറഞ്ഞു.
തനിക്കും നേതൃത്വത്തിനുമെതിരെ ആസൂത്രിത നീക്കങ്ങളാണ് നടന്നത്. വെറുമൊരു കളിപ്പാവയായി സംഘടനയില്‍ തുടരാനാവില്ലെന്ന് ശ്വേത പറഞ്ഞു.
പ്രാഥമികാംഗത്വത്തില്‍ നിന്ന് കൂടി രാജിവെച്ചുകൊണ്ട് അമ്മയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ്. മുന്‍പ് കുറച്ച് സ്ത്രീകള്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു. കുറ്റാരോപിതരായ വ്യക്തികളുടെ കൈകളിലേക്ക് സംഘടനയെ തിരിച്ചേല്‍പ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് അവിടെ നടന്നത്.
യോഗത്തില്‍ ഒരു വശത്ത് രജിസ്‌ട്രേഷന്‍ നടന്നപ്പോള്‍ മറുഭാഗത്ത് ആളുകളെ ബലമായി പിടിച്ചുകൊണ്ടുപോയി അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ഒപ്പ് ശേഖരിച്ചു. കാലേകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ഞങ്ങളെ പുറത്താക്കാനായിരുന്നു അവരുടെ പദ്ധതി. എനിക്കൊരു വ്യക്തിത്വമുണ്ട്; എനിക്ക് തോന്നുന്നത് ഞാന്‍ തുറന്നു പറയും, ശ്വേത പറഞ്ഞു.
ഞങ്ങളുടെ ട്രഷറര്‍ കൂറുമാറ്റക്കാരനായിരുന്നു. മേയ് ഒന്നിന് അദ്ദേഹം ഒളിച്ചോടിയതാണ്. അമ്മയിലെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിലും പൊലീസിലും പരാതികള്‍ എത്തിയപ്പോള്‍, കമ്മിറ്റിയോട് ഒരു വാക്കുപോലും പറയാതെയോ ഒരു ഇമെയില്‍ പോലും അയക്കാതെയോ അദ്ദേഹം മുങ്ങി.
അതിനാല്‍, അക്കൗണ്ടുകള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. എങ്കിലും സെപ്റ്റംബര്‍ ഒന്നു മുതലുള്ള അക്കൗണ്ടുകള്‍ കൃത്യമാണ്. മുമ്പ് ബാബുരാജിന്റെ കമ്മിറ്റിയുടെ കാലത്ത് അനവധി അപാകങ്ങകള്‍ ഉണ്ടായിരുന്നു. സംഘടനയുടെ അന്തസ്സ് നിലനിര്‍ത്താന്‍ മാത്രമാണ് ഞങ്ങള്‍ കാര്യങ്ങള്‍ പുറത്തുപറയാതിരുന്നത്. ഇന്ന് എനിക്ക് വലിയ ആശ്വാസം തോന്നുന്നു. കാരണം, ഇന്നുമുതല്‍ ഞാന്‍ അമ്മയിലെ അംഗമല്ല. അംഗമല്ലാത്തതിനാല്‍ എല്ലാ കാര്യങ്ങളും തുറന്നുപറയാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം എനിക്കിപ്പോഴുണ്ട്.
വലിയ ഗൂഢാലോചനയാണ് അവിടെ നടന്നത്. അമ്മയില്‍ വെറുമൊരു പാവയായി നിന്നില്ലെങ്കില്‍ അവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിന് എന്നെ കിട്ടില്ല. ബാക്കി കാര്യങ്ങള്‍ ഞാന്‍ പിന്നീട് വ്യക്തമാക്കാം,' ശ്വേത പറഞ്ഞു.
ഇന്ന് രാവിലെ യോഗം ആരംഭിച്ചതു മുതല്‍ കലഹമായിരുന്നു. വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കാന്‍ എതിര്‍ വിഭാഗം അനുവദിച്ചില്ല. പ്രതിസന്ധി പരിഹരിക്കാന്‍ ശ്വേതാ മേനോന്‍ 45 ദിവസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും അവിശ്വാസ പ്രമേയത്തിലേക്കു കാര്യങ്ങള്‍ പോയി. ആ നാണക്കേട് ഒഴിവാക്കാന്‍ ശ്വേതയും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും ഉള്‍പ്പെടുന്ന കമ്മിറ്റി കൂട്ടരാജി പ്രഖ്യാപിക്കുകയായിരുന്നു.

'അമ്മ'യെ വീണ്ടും കുറ്റാരോപിതരുടെ കൈകളിലെത്തിക്കാന്‍ നീക്കം, അവിശ്വാസത്തിനു ബലമായി ഒപ്പു ശേഖരിച്ചു, സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ എല്ലാം തുറന്നു പറയും : ശ്വേതാ മേനോന്‍
Summary: Following the mass resignations in the star association 'AMMA', actress Shwetha Menon has come forward with an emotional reaction. Right after stepping down as the President of AMMA, Shwetha has now resigned from her membership in the organization as well.
During the AMMA General Body meeting, the opposition faction prepared to bring a vote of no-confidence against the executive committee. Just before the proceedings moved to a vote, the entire panel of committee members—including President Shwetha Menon and General Secretary Kukku Parameswaran—resigned together. With this, the women-led committee, which had taken charge with high expectations, has stepped down.
Speaking to the media after walking out of the meeting, Shwetha alleged that a conspiracy took place at the venue to hand the organization back into the hands of accused individuals.
Calculated moves were executed against her and the leadership. Shwetha stated that she could not continue in the organization as a mere puppet.
"By resigning from even the primary membership, I am ending all my ties with AMMA. I now realize that what a few women said in the past was entirely true. Deliberate attempts were made there to deliver the organization back into the hands of accused individuals.
While registration was happening on one side of the venue, on the other side, people were being forcefully dragged away to collect signatures in favor of the no-confidence motion. Their plan was to throw us out according to a pre-written script. I have my own personality; I will speak my mind openly," Shwetha said.
"Our treasurer was a defector. He ran away around May 1st. When complaints reached the Labor Department and the police regarding the termination of AMMA staff, he went missing without uttering a word to the committee or even sending an email.
Consequently, we could not manage the accounts properly. Even so, the accounts of our committee from September 1st onward are accurate. Previously, during Baburaj's committee tenure, there were numerous discrepancies. We refrained from making things public solely to maintain the dignity of the organization. Today, I feel a sense of great relief. Because, from today onward, I am not a member of AMMA. Since I am no longer a member, I now have the full freedom to speak out about everything openly.
A massive conspiracy took place there. If you do not remain a mere puppet in AMMA, you cannot achieve anything there. I am not ready for that. I will clarify the remaining details later," Shwetha stated.
Rift and chaos prevailed from the very beginning of the meeting this morning. The opposing faction did not allow the annual report and accounts to be presented. Although Shwetha Menon requested a 45-day grace period to resolve the crisis, things escalated toward the no-confidence motion. To avoid that humiliation, the committee—including Shwetha and General Secretary Kukku Parameswaran—announced a mass resignation.

COMMENTS