ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ ബിജെപി കൗൺസിലർക്ക് തെരുവ് കന്നുകാലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. മണ്ഡാവലി വാർഡിൽ നിന്നുള്...
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ ബിജെപി കൗൺസിലർക്ക് തെരുവ് കന്നുകാലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. മണ്ഡാവലി വാർഡിൽ നിന്നുള്ള കൗൺസിലർ ശശി ചന്ദ്നയ്ക്കാണ് പരുക്കേറ്റത്. ഇവരെ കിഴക്കൻ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവം ഇങ്ങനെ:ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. സ്വന്തം മണ്ഡലത്തിലെ പ്രാദേശിക ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ശശി ചന്ദ്ന. ഈ സമയത്താണ് റോഡിൽ നിന്ന തെരുവ് കന്നുകാലി ഇവരെ ക്രൂരമായി ആക്രമിച്ചത്.
കന്നുകാലി കൊമ്പിൽ കോർത്ത് വായുവിൽ ഉയർത്തി ദൂരേക്ക് എറിയുകയായിരുന്നു. റോഡിലേക്ക് തലയിടിച്ചു വീണ ശശി ചന്ദ്നയുടെ തലയ്ക്കും തോളെല്ലിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പരുക്കുകളുണ്ട്. തുടർന്ന് നാട്ടുകാരാണ് ഇവരെ നിർമ്മാൺ വിഹാറിലെ സ്വകാര്യ നഴ്സിങ് ഹോമിൽ എത്തിച്ചത്.
പ്രദേശത്തെ തെരുവ് മൃഗങ്ങളുടെ ശല്യത്തെക്കുറിച്ച് മുൻപും പലതവണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ പരാതി നൽകിയിരുന്നതായി ശശി ചന്ദ്ന ആശുപത്രിയിൽ വെച്ച് പ്രതികരിച്ചു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും അവർ ആരോപിച്ചു. ഡൽഹിയിലെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യം വർധിക്കുന്നതിനെതിരെ വലിയ രീതിയിലുള്ള പൊതുജനവിമർശനം ഈ സംഭവത്തോടെ ഉയരുന്നുണ്ട്.
Key words : Stray Cattle Attack, Delhi BJP councilor

COMMENTS