കുവൈത്ത് സിറ്റി: കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യുഎഇ, ഖത്തർ, ഈജിപ്ത് അടക്കമുള്ള അറബ് ലോകം ശ...
കുവൈത്ത് സിറ്റി: കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യുഎഇ, ഖത്തർ, ഈജിപ്ത് അടക്കമുള്ള അറബ് ലോകം ശക്തമായി അപലപിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും ജനവാസ മേഖലകൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും നേരെ ഉണ്ടായ ആക്രമണങ്ങൾ കടുത്ത പരമാധികാര ലംഘനമാണെന്ന് അറബ് രാഷ്ട്രങ്ങൾ പ്രസ്താവിച്ചു.
കുവൈത്തിന് നേരെയുണ്ടായ ആക്രമണത്തെ ഒരു "ഭീകരാക്രമണം" എന്നാണ് UAE വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ഇത് വിയന്ന കൺവെൻഷന്റെ ലംഘനമാണെന്നും മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും യുഎഇ വ്യക്തമാക്കി. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ രാജ്യാന്തര മാനുഷിക നിയമങ്ങളുടെയും 1949-ലെ ജനീവ കൺവെൻഷന്റെയും വ്യക്തമായ ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം അറബ് ലോകത്തിന്റെ ആകെ സുരക്ഷയെ ബാധിക്കുന്ന അപകടകരമായ സാഹചര്യമാണെന്ന് ഈജിപ്ത് കുറ്റപ്പെടുത്തി. കുവൈത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ കെയ്റോ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Key Worlds : Iran's attack,UAE, Qatar, Egypt

COMMENTS