Mala Parvathy is against AMMA executive commiittee
കൊച്ചി: താരസംഘടന `അമ്മ' ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നടി മാല പാര്‍വതി. ഇതു സംബന്ധിച്ച് നടി സംഘടനയ്ക്ക് കത്ത് നല്‍കി. അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങള്‍ സംഘടനയുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും അതിനാല്‍ ഭരണസമിതി രാജിവച്ചൊഴിയണമെന്നുമാണ് ആവശ്യം.
നടി അന്‍സിബ ഹസന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നതെന്നും കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്തുവരുന്നതെന്നും മാല പാര്‍വതി പറയുന്നു. ഇത്തരത്തില്‍ അംഗങ്ങള്‍ തമ്മിലുള്ള പരസ്യ പോര് സംഘടനയുടെ അന്തസ്സിന് മുറിവേല്‍പ്പിച്ചുയെന്നും അതിനാല്‍ ഭരണസമിതി രാജി വയ്ക്കണമെന്നുമാണ് ആവശ്യം.
Keywords: Mala Parvathy, AMMMA, Committee, Resign


COMMENTS