തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാടകവീട്ടിൽ റെയ്ഡിന് എത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് മുൻ മന്ത്രി...
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാടകവീട്ടിൽ റെയ്ഡിന് എത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി.
ഇന്നലെ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണ്. ജനക്കൂട്ടത്തിൻ്റെ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായത്. അവിടെ തടിച്ചു കൂടിയിരുന്ന ജനക്കൂട്ടത്തെ ശാന്തരാക്കിയ ശേഷം വേണമായിരുന്നു ഇ ഡി ഉദ്യോഗസ്ഥരെ പുറത്തേക്ക് ഇറക്കേണ്ടിയിരുന്നത്. പോലീസ് ആണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടിയിരുന്നത്.
പിന്നീട് സർക്കാരിൻ്റെ നിർദ്ദേശ പ്രകാരമാണ് പാർട്ടി ഓഫീസ് റെയ്ഡ് ചെയ്യാൻ പോലീസ് എത്തിയത്. പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത് നിരപരാധികളെ പിടിച്ചു സി പി എമ്മിനെ തകർക്കാമെന്ന് ആരും കരുതേണ്ടന്ന് അദ്ദേഹം പറഞ്ഞു.
Key Words : ED Raid, V Shivankutty

COMMENTS