പത്തനംതിട്ട: പത്തനംതിട്ടയിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം. പത്തനംതിട്ട മൂഴിയാറിൽ ആയിരുന്നു സംഭവം. അസിസ്റ്റൻ്റ് എക്സിക്യൂട്ട...
മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിൽ നിന്നും ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് ഉദ്യോഗസ്ഥന് നേരെ കാട്ടാന പാഞ്ഞടുത്തത്. വേലുത്തോടിന് സമീപത്ത് വെച്ചായിരുന്നു സംഭവം.ഇദ്ദേഹത്തിന്റെ കാലിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒടിവുണ്ടായിട്ടുണ്ട്. പരിക്കുകൾ ഗുരുതരമല്ല എന്നാണ് വിവരം. നാട്ടുകാരാണ് പരിക്കേറ്റു കിടന്ന ഉദ്യോഗസ്ഥനെ കാണുന്നതും ഫയർഫോഴ്സിനെ വിവരം അറിയിച്ചതും. തുടർന്ന് ഉദ്യോഗസ്ഥരെത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Key Words : Wild Elephant, KSEB, Pathanamthitta

COMMENTS