അതിരപ്പിള്ളി : വൈശേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വൈശേരി സ്വദേശി മോഹനൻ (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെ...
അതിരപ്പിള്ളി : വൈശേരിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വൈശേരി സ്വദേശി മോഹനൻ (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.30 ഓടെ ആണ് സംഭവം. വീട്ടുപറമ്പില്‍ ആനയെത്തി കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാനെത്തിയതായിരുന്നു മോഹനൻ. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആനയെ ഓടിക്കുന്നതിനിടെ കാട്ടാന മോഹനനു നേരെ പാഞ്ഞടുത്ത് ചവിട്ടി കൊലപ്പെടുത്തുകയാരുയിരുന്നു. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പില്‍ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
Key Words : Wild Elephant Attack, Death

COMMENTS