തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക...
തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നേതാക്കളെ ഡൽഹിക്ക് വിളിപ്പിക്കുമെന്നാണ് വിവരം.
ഘടകകക്ഷികളുടെ അഭിപ്രായവും നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും ഹൈക്കമാൻഡിനെ അറിയിക്കും. ഞായറാഴ്ച തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് നീക്കം. ഡൽഹിയിൽ തുടരുന്ന കെ.സി.വേണുഗോപാൽ പിന്മാറാൻ സന്നദ്ധത അറിയിച്ചാൽ അദ്ദേഹം നിർദേശിക്കുന്നയാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കും.
Key Words : Chief Minister of Kerala, UDF, MLA

COMMENTS