ന്യൂഡൽഹി: രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഖാർഗെയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തുന്നു. ഈ കൂടിക്കാഴ്‌ചക്ക് ശേഷം കേരളത്തിലെ മുഖ്യമന്ത്രി ആര്...
ന്യൂഡൽഹി: രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഖാർഗെയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തുന്നു. ഈ കൂടിക്കാഴ്‌ചക്ക് ശേഷം കേരളത്തിലെ മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും കെ പി സി സി വർക്കിങ് പ്രസിഡൻ്റുമാരും മൂന്നേ കാലിനുള്ള വിമാനത്തിൽ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് തിരിച്ചു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച അന്തിമ ആശയവിനിമയം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലായിരിക്കും നടക്കുക. മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ അഭിപ്രായങ്ങളും എ ഐ സി സി നിരീക്ഷകർ നൽകിയ റിപ്പോർട്ടും പരിഗണിച്ചായിരിക്കും പതിനാറാം നിയമസഭയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രി ആരെന്ന കേന്ദ്ര നേതാക്കളുടെ തീരുമാനം എന്തെന്ന് കെ.സി. വേണുഗോപാലിനെയാകും മല്ലികാർജുൻ ഖർഗയും രാഹുൽ ഗാന്ധിയും ആദ്യം അറിയിക്കുക. വേണുഗോപാലുമായി സംസാരിച്ച ശേഷം വി.ഡി. സതീശനുമായും രമേശ് ചെന്നിത്തലയുമായും രാഹുൽ ഗാന്ധി സംസാരിക്കും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.
മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്‌ലിം ലീഗിന്റെ നിലപാടും ഹൈക്കമാൻഡ് ഗൗരവമായി കണക്കിലെടുക്കുന്നുണ്ട്. ഇന്ന് രാത്രിയോടുകൂടി പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രഖ്യാപനം ഡൽഹിയിൽ നിന്നാണോ അതോ കേരളത്തിൽ വെച്ചാണോ എന്ന കാര്യത്തിൽ മാത്രമാണ് ഇനി വ്യക്തത വരാനുള്ളത്.
Key Words : Kerala CM, Rahul Gandhi, VD Satheesan, Ramesh Chennithala, KC Venugopal

COMMENTS