V.P Abdul Rasheed - police security
കണ്ണൂര്‍: ധര്‍മ്മടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുള്‍ റഷീദിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വോട്ടെണ്ണല്‍ ആരംഭിച്ച് ലീഡ് കൂടിയപ്പോള്‍ തന്നെ അബ്ദുള്‍ റഷീദിന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം എസ്‌കോര്‍ട്ട് ഏര്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്നുള്ള നാലഞ്ച് റൗണ്ടു കളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയനെക്കാള്‍ വോട്ട് കൂടിയിരുന്നു.
മാത്രമല്ല പിണറായി വിജയന്റെ വീടിരിക്കുന്ന സ്ഥലത്തും അബ്ദുള്‍ റഷീദിന് ലീഡുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പിണറായിയെ വിറപ്പിച്ച അബ്ദുള്‍ റഷീദിന്റെ യാത്രകളിലും വസതിയിലും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയായിരുന്നു.
Keywords: V.P Abdul Rasheed, Police security, Pinarayi Vijayan



COMMENTS