വാഷിംഗ്ടൺ: സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിൽ നിർണ്ണായക നേട്ടവുമായി ഗവേഷകർ. ഭൂമിയിൽ നിന്ന് 48.5 പ്രകാശവർഷം അകലെയുള്ള ...
വാഷിംഗ്ടൺ: സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിൽ നിർണ്ണായക നേട്ടവുമായി ഗവേഷകർ. ഭൂമിയിൽ നിന്ന് 48.5 പ്രകാശവർഷം അകലെയുള്ള 'എൽഎച്ച്എസ് 3844 ബി' എന്ന ഗ്രഹത്തിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ സഹായത്തോടെ ശാസ്ത്രജ്ഞർ പുറത്തുവിട്ടത്.
ഭൂമിയേക്കാൾ 30 ശതമാനം വലിപ്പക്കൂടുതലുള്ള ഈ ഗ്രഹം ഒരു 'സൂപ്പർ എർത്ത്' വിഭാഗത്തിൽപ്പെട്ടതാണ്. എന്നാൽ ഭൂമിയിൽ നിന്ന് വ്യത്യസ്തമായി, ഈ ഗ്രഹത്തിന് സംരക്ഷിക്കാൻ തക്ക അന്തരീക്ഷമില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഗ്രഹത്തിന്റെ ഉപരിതലം കടും നിറത്തിലുള്ള അഗ്നിപർവ്വത പാറകളാൽ നിറഞ്ഞതാണെന്നാണ് ജെയിംസ് വെബ് നൽകുന്ന സൂചന. ഇത് നമ്മുടെ ചന്ദ്രന്റെയോ ബുധന്റെയോ ഉപരിതലത്തിന് സമാനമാണ്.തന്റെ മാതൃനക്ഷത്രത്തോട് വളരെ ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ ഗ്രഹത്തിന്റെ ഒരു വശം എപ്പോഴും നക്ഷത്രത്തിന് അഭിമുഖമായിരിക്കും. ഈ ഭാഗത്ത് ഏകദേശം 770 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സൗരയൂഥത്തിന് പുറത്തുള്ള ഒരു ശിലാ ഗ്രഹത്തിന്റെ ഭൗതിക സാഹചര്യം ഇത്രത്തോളം ആഴത്തിൽ വിശകലനം ചെയ്യുന്നത് ഇതാദ്യമായാണ്. അന്യഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ചും ഗ്രഹങ്ങളുടെ പരിണാമത്തെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ കരുത്താകും.
Key Words : LHS 3844B, Superearth

COMMENTS