ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന...
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഭൂരിപക്ഷം തെളിയിക്കാൻ 118 എം.എൽ.എമാരുടെ പിന്തുണ വേണമെന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ കർശന നിലപാടിനെത്തുടർന്ന് നിലനിന്നിരുന്ന ആശങ്കകൾ ഇതോടെ അവസാനിച്ചു.
നീണ്ട ചർച്ചകൾക്കൊടുവിൽ ഇടതുപക്ഷ പാർട്ടികളുടേതടക്കം 119 എം.എൽ.എമാരുടെ പിന്തുണ വിജയ് ഉറപ്പാക്കി. മെയ് 10-നായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക എന്നാണ് സൂചന. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടി.വി.കെ മാറിയിരുന്നെങ്കിലും കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമായിരുന്നു. കോൺഗ്രസ്, സി.പി.ഐ, സി.പി.എം, വി.സി.കെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് ഇപ്പോൾ സർക്കാർ രൂപീകരണത്തിനുള്ള വഴി തെളിഞ്ഞത്.
ഇന്ന് വൈകുന്നേരത്തോടെ ഗവർണറുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ചെന്നൈയിൽ വലിയ ആഘോഷപരിപാടികൾക്കാണ് ആരാധകരും പാർട്ടി പ്രവർത്തകരും ഒരുങ്ങുന്നത്. സിനിമാ ജീവിതം ഉപേക്ഷിച്ച് പൂർണ്ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയ്‌യുടെ ഈ വിജയം തമിഴക രാഷ്ട്രീയത്തിലെ നിർണ്ണായക വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.
Key Words : Vijay, TVK, Tamil Nadu Politics

COMMENTS