ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർ...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ നിയമസഭയിൽ വിശ്വാസവോട്ട് നേടി. സഭയിൽ നടന്ന കടുത്ത രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ 144 എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ തങ്ങളുടെ ആദ്യ പ്രതിസന്ധി മറികടന്നത്.
പ്രധാന പ്രതിപക്ഷമായ ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എ.ഐ.എ.ഡി.എം.കെ പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളെത്തുടർന്ന് രൂപപ്പെട്ട ഒരു വിഭാഗം വിമത എം.എ.ൽ.എമാർ വിജയ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തതാണ് ഭരണപക്ഷത്തിന് തുണയായത് .
നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ മുന്നേറ്റത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തൊട്ടുപിന്നാലെ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേർന്നത്. ജെ.സി.ഡി പ്രഭാകറിനെ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുത്തതിന് ശേഷമാണ് സഭ വിശ്വാസവോട്ടെടുപ്പിലേക്ക് കടന്നത്.
ഡി.എം.കെയുടെ വാക്ക്ഔട്ടിനും എ.ഐ.എ.ഡി.എം.കെയിലെ പിളർപ്പിനും സാക്ഷ്യം വഹിച്ച സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിഞ്ഞത് ടി.വി.കെ ക്യാമ്പിൽ വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.
Key Words : Vijay government , TVK

COMMENTS