ചെന്നൈ: ജ്യോതിഷിയും ടി വി കെ വക്താവുമായ റിക്കി രഥൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിച്ച് വിജയ്. ഇതുമായി ബന്...
ചെന്നൈ: ജ്യോതിഷിയും ടി വി കെ വക്താവുമായ റിക്കി രഥൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിച്ച് വിജയ്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 2026-ലെ തിരഞ്ഞെടുപ്പിൽ വിജയ്ക്കും ടി വി കെയ്ക്കും മികച്ച വിജയം ഉണ്ടാകുമെന്ന് റിക്കി രഥൻ പണ്ഡിറ്റ് പ്രവചിച്ചിരുന്നു.
മുമ്പ് ടി വി കെ വക്താക്കൾ മാധ്യമങ്ങളെ കാണുമ്പോഴെല്ലാം റിക്കി രഥൻ പണ്ഡിറ്റും കൂടെ ഉണ്ടാവാറുണ്ടായിരുന്നു. ജ്യോതിഷവും രാഷ്ട്രീയവും ഇടകലർത്തിയുള്ള അദ്ദേഹത്തിന്റെ പ്രസ്‌താവനകൾ വലിയ തോതിൽ മാധ്യമശ്രദ്ധ നേടിയിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുമായും റിക്കി രഥൻ പണ്ഡിറ്റിന് അടുത്ത ബന്ധമുണ്ടായിരുന്നതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Key Words : Vijay, Tamil Nadu Government, Astrologer, TVK , Chief Minister's Officer on Special Duty

COMMENTS