V.D Satheesan about his security
തിരുവനന്തപുരം: യാത്രാസുരക്ഷയില്‍ നിലപാട് വ്യക്തമാക്കി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. യാത്രയില്‍ കൂടുതല്‍ സുരക്ഷ വേണ്ടെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വാഹനവ്യൂഹം വേണ്ടെന്നും വി.ഡി സതീശന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.
പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം. മാത്രമല്ല യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. ആദ്യം എസ്‌കോര്‍ട്ടും വേണ്ടെന്നാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും അത് ഒഴിവാക്കാനാവില്ലെന്ന് ഡി.ജി.പി അറിയിക്കുകയായിരുന്നു.
Keywords: V.D Satheesan, Security, DGP, Escort


COMMENTS