തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലും ബി.ജെ.പിക്ക് ചരിത്ര വിജയം. ശക്തമായ ത്രികോണ മത്സരം നടന്...
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലും ബി.ജെ.പിക്ക് ചരിത്ര വിജയം. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എ കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിക്കൊണ്ട് കേന്ദ്ര മുൻമന്ത്രി വി. മുരളീധരൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ ഒപ്പത്തിനൊപ്പം പോരാട്ടം നടന്ന മണ്ഡലത്തിൽ അവസാന റൗണ്ടുകളിലെ കുതിപ്പാണ് മുരളീധരന് തുണയായത്. മണ്ഡലത്തിലെ വികസന മുരടിപ്പും ബി.ജെ.പിയുടെ ചിട്ടയായ പ്രവർത്തനങ്ങളുമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
തലസ്ഥാന ജില്ലയിൽ ബി.ജെ.പിക്ക് വലിയ ആവേശം നൽകുന്നതാണ് ഈ ഫലം.വിജയത്തിന് പിന്നാലെ പ്രവർത്തകർ കഴക്കൂട്ടത്ത് വലിയ ആഘോഷങ്ങൾ ആരംഭിച്ചു. കേരളത്തിൽ മാറ്റത്തിന്റെ കാറ്റാണ് വീശുന്നതെന്നും കഴക്കൂട്ടത്തെ ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്തതായും വി. മുരളീധരൻ പ്രതികരിച്ചു.
Key Words :V Muraleedharan, Kerala Election Result, NDA

COMMENTS