ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ ഡല്‍ഹിയിൽ. ഇന്നലെ രാത്രിയാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. കോൺഗ്രസ് ദേശീയ നേതൃത്വത്തെ സന്ദർശിക്കുന്നതിന്റെ ഭാ...
ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ ഡല്‍ഹിയിൽ. ഇന്നലെ രാത്രിയാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്. കോൺഗ്രസ് ദേശീയ നേതൃത്വത്തെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹിക്കു പോയതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശദീകരണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറിമാർ എന്നിവരെ സന്ദർശിച്ചശേഷം ഇന്നു രാത്രി കൊച്ചിയില്‍ മടങ്ങിയെത്തും.
മുഖ്യമന്ത്രിയായ ശേഷം ഹൈക്കമാൻഡ് നേതൃത്വവുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുമതി തേടിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. 29നു ശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലുണ്ടാകുമെന്ന മറുപടിയാണു ലഭിച്ചത്.
ഇന്നു രാത്രി കൊച്ചിയില്‍ മടങ്ങിയെത്തുന്ന വി.ഡി. സതീശൻ നാളെ കൊച്ചിയിലെ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുത്ത ശേഷം തിങ്കളാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും.
Key Words : VD Satheesan , Congress High command

COMMENTS