ന്യൂയോർക്ക്: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെയുള്ള കൈക്കൂലി, വഞ്ചനാ കേസുകൾ അവസാനിപ്പിക്കാൻ അമേരിക്കൻ അധികൃതർ നീക്കം നടത്തുന്നതായി റിപ്...
ന്യൂയോർക്ക്: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെയുള്ള കൈക്കൂലി, വഞ്ചനാ കേസുകൾ അവസാനിപ്പിക്കാൻ അമേരിക്കൻ അധികൃതർ നീക്കം നടത്തുന്നതായി റിപ്പോർട്ട് . യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും (എസ്.ഇ.സി) കേസ് നടപടികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ സോളാർ ഊർജ്ജ കരാറുകൾ ലഭിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകാൻ അദാനി ഗ്രൂപ്പ് പദ്ധതിയിട്ടെന്നായിരുന്നു യുഎസ് ഏജൻസികളുടെ കണ്ടെത്തൽ. ഈ വിവരങ്ങൾ മറച്ചുവെച്ച് അമേരിക്കൻ നിക്ഷേപകരിൽ നിന്ന് ഫണ്ട് സമാഹരിച്ചതിനാണ് അദാനിക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ യുഎസിൽ ക്രിമിനൽ, സിവിൽ കേസുകൾ രജിസ്റ്റർ ചെയ്തത്.
പ്രതികൾ യുഎസിന് പുറത്തായതിനാലാണ് ക്രിമിനൽ കുറ്റപത്രം പിൻവലിക്കാൻ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നത്. അതോടൊപ്പം, എസ്ഇസി ഫയൽ ചെയ്ത സിവിൽ കേസ് വലിയ തുക പിഴയായി ഈടാക്കി ഒത്തുതീർപ്പാക്കാനാണ് നീക്കം. കേസിൽ യുഎസ് കോടതികൾക്ക് കൃത്യമായ അധികാരപരിധിയില്ലെന്ന് അദാനിയുടെ അഭിഭാഷകർ നേരത്തെ വാദിച്ചിരുന്നു. കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച തന്നെയുണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ അദാനി ഗ്രൂപ്പോ അമേരിക്കൻ ഭരണകൂടമോ ഇതുവരെ ഈ വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Key Words : USA, Bribery Case, Gautam Adani

COMMENTS