വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസിക നിലയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾ അമേരിക്കൻ കോൺഗ്രസ്...
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസിക നിലയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾ അമേരിക്കൻ കോൺഗ്രസ് ഹിയറിംഗിൽ വലിയ വാക്പോരിന് വഴിതെളിച്ചു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇതിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഇറാൻ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ട്രംപിന്റെ മാനസിക നിലയും വിവേകവും എത്രത്തോളം വിശ്വസനീയമാണെന്ന് ഡെമോക്രാറ്റിക് പ്രതിനിധികൾ ചോദ്യം ഉയർത്തുകയായിരുന്നു. എന്നാൽ, ചോദ്യം തീരും മുൻപേ ശക്തമായ പ്രതികരണവുമായി ഹെഗ്‌സെത്ത് രംഗത്തെത്തി."നിങ്ങൾ ചോദിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തനായ കമാൻഡർ ഇൻ ചീഫിനെക്കുറിച്ചാണ്. ശത്രുക്കളെ മുട്ടുകുത്തിക്കാനും അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതിനേക്കാൾ, അമേരിക്കൻ സൈന്യത്തിന്റെ കരുത്തിൽ വിശ്വസിക്കുകയാണ് വേണ്ടത്," എന്നായിരുന്നു ഹെഗ്‌സെത്തിന്റെ മറുപടി.
ഹെഗ്‌സെത്തിന്റെ ഈ ഉറച്ച നിലപാട് റിപ്പബ്ലിക്കൻ പാർട്ടിക്കിടയിൽ വലിയ പിന്തുണ നേടിയപ്പോൾ, ഡെമോക്രാറ്റുകൾ ഇതിനെ വിമർശിച്ചു. യുദ്ധമുഖത്ത് നിൽക്കുന്ന ഒരു രാജ്യത്തിന്റെ തലവനെക്കുറിച്ചുള്ള ഇത്തരം ചർച്ചകൾ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
Key Words : US Defense Secretary Pete Hegseth, Donald Trump, Trump's Mental State

COMMENTS