തിരുവ: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് മിന്നും വിജയം. വോട്ടെണ്ണലിന്റെ ഓരോ ഘട്ട...
തിരുവ: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് മിന്നും വിജയം. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും മാറിമറിഞ്ഞ മുന്നേറ്റങ്ങൾക്കൊടുവിൽ 1,422 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ്യ ഹരിദാസ് മണ്ഡലം പിടിച്ചെടുത്തത്.ആകെ 56,833 വോട്ടുകളാണ് രമ്യ ഹരിദാസ് നേടിയത്.
ശക്തമായ പ്രതിരോധം തീർത്ത എൽ.ഡി.എഫ് സ്ഥാനാർത്ഥി മനോജ് എടമനയ്ക്ക് 55,411 വോട്ടുകൾ ലഭിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി 32,920 വോട്ടുകൾ നേടി മണ്ഡലത്തിൽ സാന്നിധ്യമറിയിച്ചു.യു.ഡി.എഫിന്റെ ഉറച്ച തിരിച്ചുവരവാണ് ചിറയിൻകീഴിൽ ദൃശ്യമായത്. വോട്ടെണ്ണലിന്റെ അവസാന റൗണ്ടുകൾ വരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് യു.ഡി.എഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തിക്കൊണ്ട് രമ്യ ഹരിദാസ് വിജയം ഉറപ്പിച്ചത്.
സാധാരണക്കാരുമായുള്ള നിരന്തര സമ്പർക്കവും രമ്യയുടെ ജനകീയ പ്രതിച്ഛായയും വിജയത്തിൽ നിർണ്ണായകമായി.വിജയവാർത്ത പുറത്തുവന്നതോടെ മണ്ഡലത്തിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചു. മണ്ഡലത്തിലെ വോട്ടർമാർ തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ചിറയിൻകീഴിന്റെ വികസനത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.
Key Words : Ramya Haridas, Kerala Election Result

COMMENTS