ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി ദളപതി വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അധികാരത്തിലേക്ക്. നിയമസഭയിൽ കേവല ഭൂരിപക്ഷം ഉറപ്പ...
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി ദളപതി വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അധികാരത്തിലേക്ക്. നിയമസഭയിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി.
നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ വി.സി.കെയും മുസ്ലീം ലീഗും ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതാണ് വിജയ്‌യുടെ വിജയത്തിന് കരുത്തായത്. ഇതോടെ വിജയ്‌യെ പിന്തുണയ്ക്കുന്ന എം.എൽ.എമാരുടെ എണ്ണം 120 ആയി ഉയർന്നു. വി.സി.കെയും മുസ്ലീം ലീഗും പിന്തുണ അറിയിച്ചതോടെ സർക്കാർ രൂപീകരണത്തിനുള്ള മാന്ത്രിക സംഖ്യയായ 118 ടി.വി.കെ മറികടന്നു.
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ ഈ പാർട്ടികളുടെ തീരുമാനം തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവായി. ഇനി എല്ലാവരും ഉറ്റുനോക്കുന്നത് ലോക്ഭവന്റെ (ഗവർണർ) നിലപാടിലേക്കാണ്. ഗവർണർ സർക്കാർ രൂപീകരിക്കാൻ വിജയ്‌യെ ക്ഷണിക്കുന്നതോടെ തമിഴ്നാട്ടിൽ 'ദളപതി' യുഗത്തിന് ഔദ്യോഗികമായി തുടക്കമാകും.
Key Words : Thalapathy Vijay, TVK, Tamil Nadu Politics

COMMENTS