Trisha Becomes the Center of Attraction at Oath-Taking Ceremony; Stunning in an Ice-Blue Kanjeevaram Saree, the Actor Goes Viral on Social Media
ചെന്നൈ: തമിഴക വെട്രി കഴകം (ടി വി കെ) അധ്യക്ഷന്‍ സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ നടി തൃഷ കൃഷ്ണന്റെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായി. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ തൃഷയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി.
സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള ബോര്‍ഡറുകളോട് കൂടിയ 'ഐസ് ബ്ലൂ' കാഞ്ചീപുരം സില്‍ക്ക് സാരിയണിഞ്ഞ് മുല്ലപ്പൂവും ചൂടിയാണ് തൃഷ എത്തിയത്. സാരിക്ക് ഇണങ്ങുന്ന രീതിയില്‍ എംബ്രോയ്ഡറി ചെയ്ത ബീജ് നിറത്തിലുള്ള ബ്ലൗസായിരുന്നു താരം ധരിച്ചത്. ഡയമണ്ട്-റൂബി ചോക്കറും അതിന് അനുയോജ്യമായ കമ്മലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ ചടങ്ങിനെത്തിയത്. 'ഈ ചരിത്ര നിമിഷത്തിനായി താന്‍ കാത്തിരിക്കുകയായിരുന്നു' എന്ന് തൃഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിനിമയിലെ തന്റെ പ്രിയപ്പെട്ട സഹതാരത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദിനത്തിന് സാക്ഷ്യം വഹിക്കാന്‍ തൃഷ എത്തിയത് ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Summary: The presence of actor Trisha Krishnan at the oath-taking ceremony of Tamilaga Vettri Kazhagam (TVK) chief C. Joseph Vijay as the Chief Minister of Tamil Nadu has garnered significant attention. Trisha’s look as she arrived at the Jawaharlal Nehru Stadium in Chennai to witness the historic moment has become a sensation on social media.
Trisha arrived dressed in an ice-blue Kanjeevaram silk saree featuring golden borders, adorned with traditional jasmine flowers in her hair. She paired the saree with a beige-colored embroidered blouse. Her choice of jewelry, a diamond-ruby choker with matching earrings, was also highly noted.
The actor attended the event accompanied by her mother, Uma Krishnan. Speaking to the media, Trisha expressed that she had been "looking forward to this historic moment."
The arrival of Trisha to witness the biggest day in the political career of her favorite silver-screen co-star has sparked immense excitement among fans.



COMMENTS