കൊച്ചിയില്‍ അറസ്റ്റിലായ മൂന്നു സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെ വിദേശത്തു ലൈംഗിക വ്യാപാരത്തിനു കടത്തുന്ന അന്താരാഷ്ട്ര റാക്കറ്റുകളുമായി ബന്ധം

അലീന,  സ്റ്റോയ്‌സി,  മഞ്ജിമ  സ്വന്തം ലേഖകന്‍ കൊച്ചി: ദുബായില്‍ പെണ്‍കുട്ടികളെ എത്തിച്ച് ലൈംഗിക വ്യാപാരത്തിന് ഇരയാക്കുന്ന അന്താരാഷ്ട്ര മാഫിയാ...

അലീന, സ്റ്റോയ്‌സി, മഞ്ജിമ 

സ്വന്തം ലേഖകന്‍

കൊച്ചി: ദുബായില്‍ പെണ്‍കുട്ടികളെ എത്തിച്ച് ലൈംഗിക വ്യാപാരത്തിന് ഇരയാക്കുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തിലെ മൂന്ന് സ്ത്രീകളെ കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

സ്റ്റോയ്‌സി (സിന്ധു)യാണ് ഒന്നാം പ്രതി. പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശിയാണ്. ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന ഇവര്‍ കേസെടുത്ത വിവരമറിഞ്ഞ് വിദേശത്തേക്ക് കടക്കാനായി മുംബയ് വിമാനത്താവളത്തില്‍ എത്തിയ ഇവരെ ലുക്ക്ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് കൊച്ചി പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മൂന്നാം പ്രതിയായ അലീന ഏബ്രഹാമിനെ മരടിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയും കൊച്ചിയില്‍ മോഡലുമായി പ്രവര്‍ത്തിക്കുന്ന ഇവരാണ് പെണ്‍കുട്ടികളെ വലവീശിപ്പിടിച്ചു വിദേശത്തേയ്ക്കു കടത്തുന്നതിനു മുന്‍കൈയെടുത്തത്. പൊന്നാനി സ്വദേശി മഞ്ജിമ നാലാം പ്രതിയാണ്. കേസിലെ രണ്ടും അഞ്ചും പ്രതികള്‍ മറ്റു രണ്ടു മലയാളി ലയാളി സ്ത്രീകളാണ്.


സിന്ധുവും അലീനയുമാണ് നാട്ടില്‍ നിന്ന് പെണ്‍കുട്ടികളെ കണ്ടെത്തി ദുബായിലേക്ക് എത്തിക്കുന്ന പ്രധാന ഏജന്റുമാര്‍. അലീനയ്ക്ക് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും മുന്‍പ് വൈറ്റിലയിലെ ഒരു ഹോട്ടലില്‍ വടിവാള്‍ ഉപയോഗിച്ച് നടത്തിയ അക്രമക്കേസില്‍ ഇവര്‍ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോഡലിങ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ബ്യൂട്ടിപാര്‍ലര്‍ ജോലികള്‍ വാഗ്ദാനം ചെയ്താണ് യുവതികളെ ഇവര്‍ വിദേശത്തേക്ക് ആകര്‍ഷിക്കുന്നത്. ഈ കെണിയില്‍ പെട്ട ഒരു യുവതി മരട് പൊലീസില്‍ നല്‍കിയ പരാതിയിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ദുബായില്‍ എത്തിയ ഉടന്‍ യുവതിയെ എട്ടോളം മറ്റ് പെണ്‍കുട്ടികളുള്ള ഒരു ഫ്‌ലാറ്റിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് സിന്ധുവിന്റെ നേതൃത്വത്തില്‍ യുവതിയുടെ ഫോണും പാസ്പോര്‍ട്ടും ബലമായി വാങ്ങി വച്ചു.

തുടര്‍ന്ന് 'ക്ലയന്റുകളെ' കാണാന്‍ നിര്‍ബന്ധിക്കുകയും അത് നിരസിച്ചപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയും ബോധരഹിതയാക്കാന്‍ ലഹരിമരുന്ന് നല്‍കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്യാനായി ഉപയോഗിക്കുകയും ചെയ്തു.

യുവതി അസന്മാര്‍ഗിക ജീവിതമാണ് നയിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവരുടെ നഗ്‌നചിത്രങ്ങള്‍ നാട്ടിലെ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഒരു മാസത്തോളം ഫ്‌ലാറ്റില്‍ തടവിലാക്കപ്പെട്ട് ക്രൂര പീഡനം നേരിട്ട യുവതി ഒടുവില്‍ ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് അവിടെനിന്ന് രക്ഷപെട്ട് നാട്ടിലെത്തി പരാതി നല്‍കിയത്.

കേസ് അതീവ ഗൗരവമുള്ളതാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അറിയിച്ചു. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. എറണാകുളം എസിപി കെ.ജി. സുരേഷ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സമാനമായ രീതിയില്‍ പീഡനത്തിനിരയായ മറ്റൊരു ജില്ലയിലെ യുവതിയും ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരുടെ വലയില്‍ കുടുങ്ങിയ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Summary: The Maradu police in Kochi have arrested three women who are part of an international mafia syndicate that lures girls to Dubai and subjects them to sexual exploitation. The accused have been produced before the court and remanded in custody.

The first accused is Stoyci (Sindhu), a native of Kottappady in Perumbavoor. She runs an event management company in Dubai. Upon learning that a case had been registered against her, she reached Mumbai Airport in an attempt to flee the country. However, she was detained there based on a look-out circular, and a police team from Kochi subsequently arrived and recorded her arrest.

The third accused, Aleena Abraham, was arrested from her flat in Maradu. A native of Thiruvananthapuram working as a model in Kochi, she was the one who took the initiative in trapping girls and trafficking them abroad. The fourth accused is Manjima, a native of Ponnani. The second and fifth accused in the case are two other Malayali women.

The syndicate lures young women abroad by offering them jobs in modeling, as makeup artists, or in beauty parlours. The shocking details of the operation came to light following a complaint filed with the Maradu police by a young woman who fell into their trap. Upon her arrival in Dubai, she was taken to a flat where about eight other girls were already being kept. There, under Sindhu's leadership, the victim's phone and passport were forcibly confiscated.

She was then pressured to meet 'clients.' When she refused, she was brutally assaulted and given drugs to render her unconscious. Subsequently, the woman was gang-raped, and the act was recorded on a mobile phone to be used for blackmail.

To make it appear as though the woman was leading an immoral life, her nude photographs were sent to her family back home. After being held captive in the flat and subjected to brutal torture for nearly a month, the victim finally managed to escape with the help of a relative, returned to Kerala, and lodged a complaint.

City Police Commissioner Kaliraj Mahesh Kumar stated that the case is extremely serious. A special investigation team has been formed under the leadership of DCP Aswathy Jiji. Ernakulam ACP K.G. Suresh is the investigating officer. Another woman from a different district, who suffered similar abuse, has also lodged a complaint against the group. The police stated that more arrests are expected in the coming days, and they anticipate that more women who fell into the syndicate's trap will come forward with complaints.

According to the police, Sindhu and Aleena are the main agents responsible for finding girls in Kerala and trafficking them to Dubai. The Police Commissioner also noted that Aleena has close ties with criminal gangs and was previously arrested in connection with a machete attack at a hotel in Vytila. This angle is also being covered under the scope of the investigation.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,705,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7641,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18026,Kochi.,2,Latest News,3,lifestyle,326,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,400,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,992,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1196,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2459,
ltr
item
www.vyganews.com: കൊച്ചിയില്‍ അറസ്റ്റിലായ മൂന്നു സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെ വിദേശത്തു ലൈംഗിക വ്യാപാരത്തിനു കടത്തുന്ന അന്താരാഷ്ട്ര റാക്കറ്റുകളുമായി ബന്ധം
കൊച്ചിയില്‍ അറസ്റ്റിലായ മൂന്നു സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെ വിദേശത്തു ലൈംഗിക വ്യാപാരത്തിനു കടത്തുന്ന അന്താരാഷ്ട്ര റാക്കറ്റുകളുമായി ബന്ധം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEho6Ly_oMGNTK-94NNVbOMRGoWjv6scxb_vBGjua3gcBzN3IveJ_XWLOLpdqknNVRa9H0MI7TW-zKNxnS10TFk5iVVjxBGttJIftxfkV-cHJ1xj3ef-VMHFp9H18b7vnVeH0wBRHFVQghRgufKdb3yd51jK6slG_87Mpu3hb59OzEmkk1TEnd0SaHy31yQ/w640-h384/Racket.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEho6Ly_oMGNTK-94NNVbOMRGoWjv6scxb_vBGjua3gcBzN3IveJ_XWLOLpdqknNVRa9H0MI7TW-zKNxnS10TFk5iVVjxBGttJIftxfkV-cHJ1xj3ef-VMHFp9H18b7vnVeH0wBRHFVQghRgufKdb3yd51jK6slG_87Mpu3hb59OzEmkk1TEnd0SaHy31yQ/s72-w640-c-h384/Racket.jpg
www.vyganews.com
https://www.vyganews.com/2026/05/three-women-arrested-in-kochi-have.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/three-women-arrested-in-kochi-have.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy