.

⚽ സ്വപ്‌നതുല്യം, മെസ്സിക്ക് ഹാട്രിക്, അള്‍ജീരിയയെ കീഴടക്കി (3-0) അര്‍ജന്റീനയുടെ ഗംഭീര തുടക്കം

വഖഫ് ബോർഡ് പിരിച്ചുവിടണം : ബിജെപി ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്

കൊച്ചി : നിലവിലെ വഖഫ് ഭേദഗതി നിയമം പാലിക്കാതെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ നിയമിച്ച വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ഭാരത...


കൊച്ചി : നിലവിലെ വഖഫ് ഭേദഗതി നിയമം പാലിക്കാതെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ നിയമിച്ച വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.

വഖഫ് ഭേദഗതി നിയമം 2025 സെക്സ് 14 പ്രകാരം ബോർഡിൽ ഉണ്ടായിരിക്കേണ്ട വ്യക്തികളുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുൻ സംസ്ഥാന സർക്കാർ  നിയമിച്ചിട്ടുള്ളത്.

 ഭാരതീയ ജനതാ പാർട്ടിയുടെ 3 നിയമസഭാ അംഗങ്ങളും നിലവിലെ വഖഫ് ബോർഡ് പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തു നൽകുമെന്നും, സർക്കാർ ഈ വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഭാരതീയ ജനതാ പാർട്ടി ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിയെ സമീപിക്കും എന്നും ഷോൺ ജോർജ് പറഞ്ഞു. 

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് ഈ റജിസ്റ്ററിൽ ന്യായമായ വസ്തുക്കൾ എന്തെങ്കിലുമുണ്ടെങ്കിൽ അത്  നീക്കം ചെയ്യാനുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ട്, ഈ വിഷയത്തിൽ ന്യായമായ കാര്യങ്ങൾ ഉള്ളതിനാൽ അത് നീക്കം ചെയ്യണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റജുവിന്  ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ കത്തു നൽകിയും അതിനുമേൽ നടപടി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി  അഡ്വ. ഷോൺ ജോർജ് പറഞ്ഞു. 

വഖഫ് നിയമത്തിലെ സെക്ഷൻ 3 B അനുസരിച്ച് പാലിക്കപ്പെടേണ്ടതായ ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് വഖഫ് ബോർഡ്  മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനമായത് മുക്തവല്ലിയെനിയമിച്ചതാണ്. ഈ ഭേദഗതി അപ്‌ലോഡ് ചെയ്യാൻ നിയമപരമായ അധികാരം മുക്തവല്ലിക്കാണ്, ഇവിടെ മുക്തവല്ലി ഫാറൂഖ് കോളേജ് ആണ്. മുക്തവല്ലിയെ മാറ്റി നിയമിക്കാൻ നിയമമുണ്ട്, പക്ഷേ അത് കൃത്യമായി നോട്ടീസ് നൽകി ഒരു ജുഡീഷ്യൽ പ്രോസസ്സിലൂടെ മാത്രമേ സാധിക്കു. സ്വയം മുക്തവല്ലിയായി നിയമിക്കപ്പെടണമെങ്കിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് അത് വഖഫ് ആക്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.  ഈ നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് വഖഫ് ബോർഡ് സ്വയം മുക്തവല്ലിയായി തീരുമാനിച്ചുകൊണ്ട്  ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷകാര്യമന്ത്രാലയത്തിനും ന്യൂനപക്ഷ കാര്യമന്ത്രിക്കും ശ്രീ രാജീവ് ചന്ദ്രശേഖർ നേരിട്ട് കത്ത് നൽകിയിട്ടുണ്ട് . 

പിണറായി വിജയൻ ഗവൺമെൻറ് പോകുന്നതിന് തൊട്ടുമുൻപേ 4/2/2026ൽ ആണ് ഈ ഗസറ്റ് നോട്ടിഫിക്കേഷൻ ഇറക്കി ഈ വക്കം ബോർഡിനെ നിയമിച്ചിട്ടുള്ളത്. ഈ നിയമനത്തിനുശേഷം അവസാനം പറഞ്ഞിട്ടുള്ളത് കേന്ദ്രം മാനദണ്ഡപ്രകാരം രണ്ടുപേരെയും നിയമിക്കാതെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു ബോർഡ് ആണ് നിലവിൽ വന്നത്. സമാനമായ ബോർഡ് മദ്രാസിലും നിലവിലുണ്ടായിരുന്നു ആ ബോർഡ് പിരിച്ചുവിടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവായിട്ടുണ്ട്. അതുകൊണ്ടുതന്നെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഭാരതീയ ജനതാ പാർട്ടിക്ക് ആവശ്യപ്പെടാൻ ഉള്ളത് ഈ ഗസറ്റ് നോട്ടിഫിക്കേഷൻ റദ്ദ് ചെയ്ത് വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാണ്. കേന്ദ്ര നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിച്ച ഈ വഖഫ്  ബോർഡിനെ പിരിച്ചു വിട്ടില്ല എങ്കിൽ ഭാരതീയ ജനതാ പാർട്ടി ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നൽകുവാൻ തീരുമാനിച്ചതായി ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് പറഞ്ഞു.

Key Words :  Waqf Board, BJP , Shone George

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,731,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7728,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18345,Kochi.,2,Latest News,3,lifestyle,336,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2546,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,405,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1031,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1214,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2501,
ltr
item
www.vyganews.com: വഖഫ് ബോർഡ് പിരിച്ചുവിടണം : ബിജെപി ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്
വഖഫ് ബോർഡ് പിരിച്ചുവിടണം : ബിജെപി ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്
https://blogger.googleusercontent.com/img/a/AVvXsEhEej-DhoWnSu-DudnHATr0ffA2Xinbo5kTOG7YMiW85OjL4yRDwgeStXQdkOcZQEHA8NPo7BLSyxZinnp1xcsHhAY-M3_SzqN1Mw6R1kyJhSpHEM3j8rb6rXnksexGLWTyDk8O7vqYc3dfyx4KfA3PUSzWn1z1xSGW7JWJFy_asD6b_s74P_dG7HjqW-4y
https://blogger.googleusercontent.com/img/a/AVvXsEhEej-DhoWnSu-DudnHATr0ffA2Xinbo5kTOG7YMiW85OjL4yRDwgeStXQdkOcZQEHA8NPo7BLSyxZinnp1xcsHhAY-M3_SzqN1Mw6R1kyJhSpHEM3j8rb6rXnksexGLWTyDk8O7vqYc3dfyx4KfA3PUSzWn1z1xSGW7JWJFy_asD6b_s74P_dG7HjqW-4y=s72-c
www.vyganews.com
https://www.vyganews.com/2026/05/the-waqf-board-should-be-dissolved.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/the-waqf-board-should-be-dissolved.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy