കൊല്ലം : മുൻ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപത്തുവെച്ചാണ് വീണ ജോർജു...
കൊല്ലം : മുൻ ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപത്തുവെച്ചാണ് വീണ ജോർജും കടുംബവും യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയെ തുടർന്ന് കാർ തെന്നി മാറിയതാണ് അപകടകാരണം.
നിയന്ത്രണംവിട്ട കാർ സമീപത്തു പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ഇടിക്കുകയും തുടർന്ന് അടുത്തുള്ള ഒരു പോസ്റ്റിൽ ഇടിച്ചുനിൽക്കുകയും ചെയ്‌തു. ആരുടേയും പരിക്കുകൾ സാരമുള്ളതല്ല എന്നാണ് വിവരം.
പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വീണയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ഇതോടെ കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് യാത്ര പുനരാരംഭിച്ചു.
Key Words : Accident, Heavy Rain, Veena George

COMMENTS