കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം കൈവരിച്ച പശ്ചാത്തലത്തിൽ, വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പരസ്യമായി പ്രക...
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം കൈവരിച്ച പശ്ചാത്തലത്തിൽ, വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ്. വോട്ട് ചെയ്ത ഒരു പൗരൻ എന്ന നിലയിലാണ് താൻ ഈ അഭിപ്രായം രേഖപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവാണ് സതീശനെന്ന് ജൂഡ് ചൂണ്ടിക്കാട്ടി. പുതിയ തലമുറയ്ക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും ജൂഡ് പ്രശംസിച്ചു.
കഴിഞ്ഞ പത്ത് വർഷത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ വി.ഡി. സതീശനെപ്പോലൊരു നേതാവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.യു.ഡി.എഫ് കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ സജീവമായിരിക്കെ, ജൂഡ് ആന്തണിയെ കൂടാതെ സിനിമ-സാംസ്കാരിക രംഗത്തെ മറ്റു പ്രമുഖരും വി.ഡി. സതീശന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Key Words : V.D. Satheesan, Jude Anthony Joseph

COMMENTS