ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാനും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൻ്റെ വാര്‍പ്പുമാതൃകകളെ പൊളിച്...
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാനും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൻ്റെ വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതിയ വിദ്യ ബാലനും ഒരുമിച്ച് അഭിനയിച്ച സിനിമ 'ദ ലാസ്റ്റ് ടെനന്റ്' 25 വര്‍ഷങ്ങള്‍ക്കിപ്പുറം യൂട്യൂബിലെത്തി.
2000 ല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പല കാരണങ്ങളാലും റിലീസ് ചെയ്യാനാകാതെ പോയ ചിത്രമായിരുന്നു സാര്‍തക് ദാസ്ഗുപ്തയൊരുക്കിയ ദ ലാസ്റ്റ് ടെനന്റ്. ഇര്‍ഫാന്‍ ഖാന്റെ ആറാം ഓര്‍മ ദിവസത്തോടനുബന്ധിച്ച് ഏപ്രില്‍ 29 നാണ് ചിത്രം യൂട്യൂബിലെത്തിയത്. 43 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഇര്‍ഫാന്റേയും വിദ്യയുടേയും അഭിനയത്തിലെ മാജിക് കാണിച്ചു തരുന്നതാണ്.
വര്‍ഷങ്ങള്‍ മുമ്പ് ചിത്രീകരണം കഴിഞ്ഞ ദ ലാസ്റ്റ് ടെനന്റിന്റെ ഫൂട്ടേജ് നഷ്ടപ്പെടുകയായിരുന്നു. ഈയ്യടുത്താണ് ചിത്രത്തിന്റെ ഒരു വിഎച്ച്എസ് കോപ്പി സര്‍തക് അവിചാരിതമായി കണ്ടെത്തുന്നത്. തുടര്‍ന്ന് ചിത്രം യൂട്യൂബിലൂടെ പുറത്ത് വിടാന്‍ തീരുമാനിക്കുകയായിരുന്നു.
Key Words : The Last Tenant

COMMENTS