തിരുവനന്തപുരം: കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയ...
തിരുവനന്തപുരം: കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയൻ രാജിവെച്ച പശ്ചാത്തലത്തിലാണ് ലിജോയുടെ ഈ കുറിപ്പ്.
തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പിണറായി വിജയന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലിജോ കുറിപ്പ് പോസ്റ്റ് ചെയ്തത്. "നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന്" എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള ലിജോയുടെ വാക്കുകൾ.
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത പരാജയം ഏറ്റുവാങ്ങിയ വേളയിൽ ലിജോയുടെ ഈ നിലപാട് സിനിമാ-രാഷ്ട്രീയ മേഖലകളിൽ വലിയ ചർച്ചയായിട്ടുണ്ട്. പത്ത് വർഷത്തെ ഭരണത്തിന് ശേഷം എൽഡിഎഫ് ഇത്തവണ 35 സീറ്റുകളിലേക്ക് ചുരുങ്ങുകയും യുഡിഎഫ് 102 സീറ്റുകളുമായി അധികാരത്തിലേക്ക് തിരിച്ചുവരികയുമാണ്. ലിജോയുടെ പോസ്റ്റിന് കീഴെ നിരവധി സിനിമാ പ്രേമികളും രാഷ്ട്രീയ പ്രവർത്തകരും പിന്തുണയുമായി എത്തിയിട്ടുണ്ട്.
Key Words : Lijo Jose Pellissery, Pinarayi Vijayan

COMMENTS