Tamil Nadu election results
ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അട്ടിമറി മുന്നേറ്റം നേടുന്നു. 234 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 104 മണ്ഡലങ്ങളിലാണ് ടിവികെ മുന്നേറുന്നത്.
ഭരണകക്ഷിയായ ഡിഎംകെ 39 സീറ്റുകളിലും എഐഎഡിഎംകെ 66 സീറ്റുകളിലുമാണ് മുന്നേറുന്നത്. ഡിഎംകെ കോട്ടകളായി അറിയപ്പെടുന്ന മണ്ഡലങ്ങളിലെല്ലാം ടിവികെ മുന്നേറുകയാണ്.
എഐഎഡിഎംകെ കോട്ടകളിലും ടിവികെ മുന്നേറുന്നു. ഇതോടെ ദ്രാവിഡ സംസ്‌കാരത്തെ പിന്നിലാക്കിക്കൊണ്ട് പുതിയ ഒരു ശക്തി തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കുകയാണ്.
Keywords: Tamil Nadu, Election, Result, TVK, Lead, DMK, AIADMK


COMMENTS