തിരുച്ചിറപ്പള്ളി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‍യെ ഇനി മുതൽ വെറും പേര് മാത്രം വിളിച്ച് അഭിസംബോധന ചെയ്യരുതെന്നും, ഔദ്യോഗിക പദവി മുൻനിർത്തി ...
തിരുച്ചിറപ്പള്ളി: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‍യെ ഇനി മുതൽ വെറും പേര് മാത്രം വിളിച്ച് അഭിസംബോധന ചെയ്യരുതെന്നും, ഔദ്യോഗിക പദവി മുൻനിർത്തി 'സിഎം' (CM) എന്ന് തന്നെ വിളിക്കണമെന്നും മാധ്യമപ്രവർത്തകർക്ക് നിർദേശം നൽകി തമിഴ്‌നാട് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ എം. രവിശങ്കർ.
തിരുച്ചിറപ്പള്ളിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് ഡെപ്യൂട്ടി സ്പീക്കർ മാധ്യമങ്ങളോട് പരസ്യമായി ഈ ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ വാർത്തകളിലും വാർത്താസമ്മേളനങ്ങളിലും 'വിജയ്' എന്ന് മാത്രം അഭിസംബോധന ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന പദവിയുടെ അന്തസ്സും ബഹുമാനവും നിലനിർത്താൻ മാധ്യമങ്ങൾ ബാധ്യസ്ഥരാണെന്നും, ഇനി മുതൽ 'സിഎം' എന്നോ 'മുഖ്യമന്ത്രി ജോസഫ് വിജയ്' എന്നോ കൃത്യമായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴക വെട്രി കഴകം (TVK) നേതാവായ വിജയ് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷമാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. തുടർന്ന് തുറയൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആയ എം. രവിശങ്കറിനെ ഡെപ്യൂട്ടി സ്പീക്കറായി നിയമിക്കുകയായിരുന്നു.
പുതിയ സർക്കാരിന്റെ ഭരണരീതികളും പ്രോട്ടോക്കോളും കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡെപ്യൂട്ടി സ്പീക്കറുടെ ഈ പുതിയ നിർദേശമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. പ്രസ്താവന ഇതിനകം തന്നെ തമിഴ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
Key Words : Tamil Nadu CM, Vijay

COMMENTS