ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെ, പാർട്ടിയുമായി സഹകര...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെ, പാർട്ടിയുമായി സഹകരിക്കുന്ന കാര്യത്തിൽ നിർണ്ണായക നീക്കവുമായി കോൺഗ്രസ്. തമിഴ്‌നാട്ടിൽ സ്വീകരിക്കേണ്ട അടുത്ത നടപടികളെക്കുറിച്ച് ഹൈക്കമാൻഡുമായി ആലോചിക്കുമെന്ന് തമിഴ്‌നാട് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഗിരീഷ് ചോടങ്കർ അറിയിച്ചു.
തിരഞ്ഞെടുപ്പിൽ വനിതകളുടെയും യുവാക്കളുടെയും വലിയ പിന്തുണ ടിവികെ നേടിയത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ചോടങ്കർ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ഉടൻ സമർപ്പിക്കും. ഡിഎംകെ സഖ്യത്തിൽ തുടരുന്ന കോൺഗ്രസ്, വിജയ്‍യുടെ പാർട്ടിയുമായി കൈകോർക്കാനുള്ള സാധ്യതയിലേക്കാണ് ചോടങ്കറുടെ വാക്കുകൾ വിരൽ ചൂണ്ടുന്നത്.
അതേസമയം, 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തി നിൽക്കുന്ന വിജയ്‌യെ സഖ്യത്തിനായി അദ്ദേഹത്തിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖർ പരസ്യമായി ക്ഷണിച്ചിരുന്നു. തമിഴ്‌നാട്ടിൽ കോൺഗ്രസിന് ഇനി നിശബ്ദമായി ഇരിക്കാനാവില്ലെന്നും ഭരണത്തിലോ പ്രതിപക്ഷത്തോ സജീവമായ പങ്കുണ്ടാകണമെന്നും ഗിരീഷ് ചോടങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു. ടിവികെക്ക് ലഭിച്ച ജനപിന്തുണ തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Key Words : Tamil Nadu Congress, Vijay's TVK

COMMENTS