Tamil Nadu CM Vijay about NEET examination
ചെന്നൈ: നീറ്റ് പരീക്ഷ പൂര്‍ണ്ണമായും നിര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. നീറ്റ് പരീക്ഷയ്ക്ക് പകരം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് നീറ്റ് റദ്ദാക്കിയ സാഹചര്യത്തില്‍ പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നതായി ചൂണ്ടിക്കാട്ടിയാണ് വിജയ് മുന്നോട്ടുവന്നത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. മുന്‍പും ഈ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍പ് പലതവണ തമിഴ്‌നാട് ഈ ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്.
Keywords: CM Vijay, NEET, Plus two mark, Central government


COMMENTS