തിരുവനന്തപുരം : സ്വദേശാഭിമാനി-കേസരി പുരസ്‌കാര ജേതാവും മാധ്യമ പ്രവർത്തകനുമായ കെ ജി പരമേശ്വരൻ നായർ അന്തരിച്ചു . 94 വയസ്സായിരുന്നു. തിരുവനന്തപു...
തിരുവനന്തപുരം : സ്വദേശാഭിമാനി-കേസരി പുരസ്‌കാര ജേതാവും മാധ്യമ പ്രവർത്തകനുമായ കെ ജി പരമേശ്വരൻ നായർ അന്തരിച്ചു . 94 വയസ്സായിരുന്നു. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം. 35 വർഷം കേരള കൗമുദിയിൽ പ്രവർത്തിച്ചു.
ഏറ്റവും കൂടുതൽ കാലം നിയമസഭാ റിപ്പോർട്ടറായി സേവനമനുഷ്ഠിച്ച വ്യക്തിക്കുള്ള നിയമസഭയുടെ പ്രത്യേക അവാർഡും കെ.ജിക്ക് ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തനത്തിലെ മികവിന് കെ. വിജയരാഘവൻ സ്മാരക അവാർഡ്, പട്ടം താണുപിള്ള അവാർഡ്, കെ.സി. സെബാസ്റ്റ്യൻ അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. "കേരള നിയമസഭ ചരിത്രവും ധർമ്മവും" എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1931ൽ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് കെ കൃഷ്ണപിള്ളയുടെയും കെ തങ്കമ്മയുടെയും മകനായി ജനിച്ചു.
ഭാര്യ: സി.എസ്.സുഭദ്രാമ്മ, മക്കൾ: രാജേശ്വരി, സുജ.
കെ ജി പരമേശ്വരൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ അനുശോചിച്ചു.
Key Words : Swadeshabhimani-Kesari Award, Journalist KG Parameswaran Nair, Passes Away

COMMENTS