Silver line project cancelled
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഈ വിവരം വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.
മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യാന്‍ റവന്യൂവകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ആഗസ്റ്റ് 30 ന് അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റ് നവംബര്‍ മുപ്പതിലേക്ക് നീട്ടി.
വിഷന്‍ 2031 ന്റെ ഭാഗമായി 100 ദിവസത്തെ കര്‍മ്മ പദ്ധതി നടപ്പാക്കും. പദ്മ പുരസ്‌കാര ശുപാര്‍ശ സമര്‍പ്പിക്കാന്‍ സമിതി നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: VD Satheesan, Silver line project, Cancel


COMMENTS