തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന തീരുമാനങ്ങൾ വൈകുന്നതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. ഇന...
തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന തീരുമാനങ്ങൾ വൈകുന്നതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. ഇന്നലെ വരെ ഒപ്പം നിന്നതും നാളെയും ഒരുമിച്ച് മുന്നോട്ട് പോകേണ്ടതുമുള്ളതുകൊണ്ട് മാത്രമാണ് ‘നാടൻ ഭാഷയിൽ’ മറുപടി നൽകാത്തതെന്ന് അദ്ദേഹം പറഞ്ഞു. വലിയ വിജയത്തിന്‍റെ ശോഭ കെടുത്താതെ പോകേണ്ടതായിരുന്നു.
ഇനിയും വൈകിപ്പിക്കരുത് എന്നാണ് ഹൈക്കമാൻ്റിനോട് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ ഘടക കക്ഷികൾ ഇടപെടേണ്ടതില്ലെന്ന് എം.എം ഹസൻ പറഞ്ഞത് സാങ്കേതികമായി ശെരിയാണ് പക്ഷേ എം എം ഹസന് മറുപടി നൽകുന്നില്ല. ഞങ്ങളും വെള്ളം കോരിയതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
Key Words : Shibu Baby John, Kerala CM Post

COMMENTS