കടലാസ് നോട്ടുകൾക്ക് വിട നൽകി രാജ്യം പ്ലാസ്റ്റിക് കറൻസി യുഗത്തിലേക്ക് ചുവടുവെക്കുന്നു. കള്ളനോട്ട് തടയുന്നതിനും നോട്ടുകളുടെ ആയുസ്സ് വർദ്ധിപ്പി...
കടലാസ് നോട്ടുകൾക്ക് വിട നൽകി രാജ്യം പ്ലാസ്റ്റിക് കറൻസി യുഗത്തിലേക്ക് ചുവടുവെക്കുന്നു. കള്ളനോട്ട് തടയുന്നതിനും നോട്ടുകളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനുമായി പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്റ്റിക് (പോളിമർ) നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നടപടികൾ ആരംഭിച്ചു. വിപണിയിൽ ഏറ്റവും കൂടുതൽ വിനിമയം നടക്കുന്ന 10, 20 രൂപ നോട്ടുകളാണ് ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക് രൂപത്തിൽ ജനങ്ങളിലേക്ക് എത്തുക.അടുത്തിടെ നടന്ന ആർബിഐയുടെ ഉന്നതതല ബോർഡ് യോഗങ്ങളിലാണ് ഇതുസംബന്ധിച്ച അന്തിമ ചർച്ചകൾ നടന്നത്.
നിലവിലുള്ള കടലാസ് നോട്ടുകൾ വേഗത്തിൽ മുഷിഞ്ഞുപോകുന്നതും കള്ളനോട്ടടി വർദ്ധിക്കുന്നതും കണക്കിലെടുത്താണ് ദീർഘകാലാടിസ്ഥാനത്തിലുള്ള ഈ പരിഷ്കാരം.
സാധാരണ പേപ്പർ നോട്ടുകളേക്കാൾ രണ്ടര മടങ്ങിലധികം ആയുസ്സ് പ്ലാസ്റ്റിക് നോട്ടുകൾക്കുണ്ടാകും. എളുപ്പത്തിൽ കീറില്ല.വെള്ളവും അഴുക്കും ബാധിക്കില്ല: വാട്ടർപ്രൂഫ് ആയതിനാൽ വെള്ളത്തിലോ എണ്ണയിലോ വീണാലും കറൻസിക്ക് കേടുപാടുകൾ സംഭവിക്കില്ല. അഴുക്കുപിടിക്കാത്തതിനാൽ കൂടുതൽ ശുചിത്വമുള്ളതായിരിക്കും.
അതീവ സുരക്ഷാ ഫീച്ചറുകൾ അടങ്ങിയ പോളിമർ നോട്ടുകളുടെ വ്യാജപതിപ്പുകൾ നിർമ്മിക്കുന്നത് അസാധ്യമാണ്. പ്ലാസ്റ്റിക് ആണെങ്കിലും സാധാരണ നോട്ടുകളെപ്പോലെ പഴ്സിലോ പോക്കറ്റിലോ മടക്കി സൂക്ഷിക്കാൻ പ്രയാസമുണ്ടാകില്ല. പൊതുവിപണിയിൽ നിന്ന് കോടിക്കണക്കിന് മുഷിഞ്ഞ കടലാസ് നോട്ടുകളാണ് ആർബിഐക്ക് ഓരോ വർഷവും പിൻവലിച്ച് നശിപ്പിക്കേണ്ടി വരുന്നത്. കറൻസി അച്ചടിക്കാൻ വൻ തുക ചിലവാകുന്ന സാഹചര്യത്തിൽ, പ്ലാസ്റ്റിക് നോട്ടുകളുടെ വരവ് സർക്കാരിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കും. ലോകത്ത് ആദ്യമായി 1988-ൽ ഓസ്ട്രേലിയയാണ് പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷിച്ചത്. നിലവിൽ യുകെ, കാനഡ, സിംഗപ്പൂർ ഉൾപ്പെടെ അറുപതോളം രാജ്യങ്ങൾ ഈ സംവിധാനം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.
Key Words : RBI, Plastic Note

COMMENTS