കൊച്ചി: വിവാഹവാഗ്ദാനം നൽകി മോഡലിനെ പീഡിപ്പിച്ചെന്ന പരാതിയിൽ ചലച്ചിത്ര സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ മരട് പൊലീസ് കേസെടുത്തു. കൊച്ചി സ്വദ...
കൊച്ചി: വിവാഹവാഗ്ദാനം നൽകി മോഡലിനെ പീഡിപ്പിച്ചെന്ന പരാതിയിൽ ചലച്ചിത്ര സഹസംവിധായകൻ ജോജോ കുരിശിങ്കലിനെതിരെ മരട് പൊലീസ് കേസെടുത്തു. കൊച്ചി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ബലാത്സംഗം, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് യുവതിയും ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ ജോജോ കുരിശിങ്കലും പരിചയപ്പെടുന്നത്. താൻ വിവാഹമോചിതനാണെന്നും യുവതിയെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്നും ഇയാൾ വിശ്വസിപ്പിച്ചു. യുവതിയുടെ വീട്ടുകാരുമായി സംസാരിച്ച് വിവാഹ ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കൊച്ചി വൈറ്റിലയിലുള്ള തന്റെ അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതിനുപുറമെ ശാരീരികമായി ഉപദ്രവിച്ചതായും അശ്ലീല ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്. പിന്നീട് ഇയാൾ വിവാഹിതനാണെന്ന സത്യം മനസ്സിലാക്കിയ യുവതി വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇയാൾ പിന്മാറുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 376(2)(n) പ്രകാരം കേസെടുത്തതിന് പിന്നാലെ ജോജോ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 'വിശ്വാസം അതല്ലേ എല്ലാം' ഉൾപ്പെടെയുള്ള സിനിമകളിൽ സഹസംവിധായകനായി ജോജോ പ്രവർത്തിച്ചിട്ടുണ്ട്. ഇയാൾ മുൻപ് വന്യമൃഗ വേട്ടയുമായി ബന്ധപ്പെട്ട കേസിലും ഉൾപ്പെട്ടിരുന്നതായി സൂചനയുണ്ട്.
Key Words : Rape, Case, Associate Director Jojo Kurishingal

COMMENTS