ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ...
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും പാർട്ടി കാര്യങ്ങളും ചർച്ച ചെയ്ത കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകളിൽ അദ്ദേഹം വ്യക്തമായ നിലപാട് രേഖപ്പെടുത്തി.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഉചിതമായ സമയത്ത് ഹൈക്കമാൻഡ് ആണ് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുക. എം.എൽ.എമാരുടെ പിന്തുണയ്ക്കായി താൻ ഒരു മത്സരത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർട്ടിയിലെ ഗ്രൂപ്പ് പോരുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക്, താൻ ഇപ്പോൾ പൂർണ്ണ സന്തോഷവാനാണെന്നും പാർട്ടിക്കുള്ളിൽ ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല മറുപടി നൽകി.
Key Words : Ramesh Chennithala, UDF

COMMENTS