തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആരും ആക്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റ...
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആരും ആക്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആരും ആക്രമിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്.
സമാധാനമായാണ് പ്രതിഷേധിച്ചതെന്നും ഇതൊരു ആക്രമണമല്ലെന്നും എം സ്വരാജ് പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടെ അക്രമം ഉണ്ടായിട്ടില്ല. അക്രമം ഇങ്ങനെയൊന്നുമല്ല. പ്രവർത്തകർക്ക് നിയന്ത്രണം വിട്ട് പ്രതികരിക്കേണ്ടി വന്നിരിക്കും. അതിനെ അക്രമം എന്ന് വിളിക്കരുത്.
ജനസഞ്ചയം വലിയ നെറികേടിനെതിരെയാണ് പ്രതികരിച്ചത്. ബിജെപിക്കെതിരായിനിന്ന നേതാക്കള്‍ക്കെതിരെ ഇഡിയെ കയറൂരി വിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ ഇഡിയെ വിട്ട് വേട്ടയാടിയപ്പോള്‍ അവർ മുട്ടുമടക്കി സംഘപരിവാറിനൊപ്പം ചേർന്നു. സംഘപരിവാറിന് മുന്നില്‍ മുട്ടില്‍ ഇഴയുന്നവരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറി. അവരില്‍ പലരും മന്ത്രിമാരും മുഖ്യമന്ത്രിമാരുമായി.
ഇ ഡി എന്നും സി ബി ഐ എന്നും കേട്ടാല്‍ കുനിഞ്ഞ ശിരസുമായി ബിജെപി ഓഫീസിലേക്ക് വരുന്ന കോണ്‍ഗ്രസ് നേതാക്കളെ മാത്രമേ നരേന്ദ്രമോദി കണ്ടിട്ടുളളു. അവസാന ശ്വാസം വരെ പോരാടുന്ന ഇടതുമുന്നണി നേതാക്കളെ കണ്ടിട്ടില്ലെന്ന് സ്വരാജ് പറഞ്ഞു.
ഇഡി, സിബിഐ എന്നെല്ലാം കേട്ടാല്‍ മുട്ടിലിഴഞ്ഞ് സംഘപരിവാറിന് പാദസേവ ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളല്ല ഇടതുപക്ഷം. ഇ ഡി എന്ന വേട്ടപ്പട്ടിക്ക് മുന്നില്‍ പേടിച്ചുപോകുന്ന ആളല്ല പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
Key Words : M Swaraj, ED Raid

COMMENTS