ന്യൂഡൽഹി: 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 993 രൂപയുടെ വർധനവ്. മെയ് ഒന്ന് മുതലാണ് വില വർധനവ് . ഇതോടെ ഡല്‍ഹിയില്‍ ഒരു വാണ...
ന്യൂഡൽഹി: 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 993 രൂപയുടെ വർധനവ്. മെയ് ഒന്ന് മുതലാണ് വില വർധനവ് . ഇതോടെ ഡല്‍ഹിയില്‍ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയർന്നു. അതേസമയം ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.ഇന്ത്യയുടെ എല്‍പിജി ആവശ്യകതയുടെ 60 ശതമാനത്തോളവും ഇറക്കുമതിയാണ്.
പശ്ചിമേഷ്യൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ വലിയൊരു ഭാഗം സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളെയാണ് ആശ്രയിച്ചായിരുന്നു. ഇതില്‍ 30 ശതമാനം വാതകവും 85 മുതല്‍ 90 ശതമാനം വരെ എല്‍പിജി ഇറക്കുമതിയും ഈ രാജ്യങ്ങളില്‍ നിന്നായിരുന്നു. യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ ഉപരോധം പാചകവാതക വിതരണത്തെ ബാധിച്ചിട്ടുണ്ട്.
Key Words : Price Hike, Commercial LPG Cylinder

COMMENTS