Prateek Yadav passed away
ലക്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മകന്‍ പ്രതീക് യാദവ് (38) അന്തരിച്ചു. ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് അന്ത്യം. കുറച്ചു ദിവസങ്ങളായി അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിടുകയും ചെയ്തിരുന്നു.
എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അര്‍ദ്ധ സഹോദരനാണ്. ബി.ജെ.പി നേതാവ് അപര്‍ണ യാദവാണ് ഭാര്യ. രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നിന്നിരുന്ന പ്രതീക് ലക്‌നൗവില്‍ `ദി ഫിറ്റ്‌നസ് പ്ലാനറ്റ്' എന്ന പേരില്‍ ഒരു ജിം നടത്തുകയായിരുന്നു.
Keywords: Pateek Yadav, Mulayam Singh Yadav, Son, Passed Away


COMMENTS