ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിന് പിന്നാലെ, സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിന് പിന്നാലെ, സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് പാർട്ടി അധ്യക്ഷൻ വിജയ് ഗവർണറെ കണ്ടു. ബുധനാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിലെ ലോക് ഭവനിലെത്തിയ വിജയ്, തമിഴ്‌നാട് ഗവർണറുടെ അധിക ചുമതലയുള്ള രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി.
234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് ടിവികെ കരുത്തുതെളിയിച്ചത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകൾ തികയ്ക്കാൻ 10 സീറ്റുകൾ കൂടി വേണം. കോൺഗ്രസിന്റെ 5 എംഎൽഎമാരുടെ പിന്തുണയുൾപ്പെടെ 113 പേരുടെ പിന്തുണ ടിവികെയ്ക്കുണ്ടെന്നാണ് സൂചന. ഭൂരിപക്ഷം തെളിയിക്കാൻ രണ്ടാഴ്ചത്തെ സമയം വിജയ് ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും (തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ) വൻ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് വിജയ് സഭയിലെത്തുന്നത്. കോൺഗ്രസ് പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മറ്റ് ചെറുകക്ഷികളുമായും വിജയ് ചർച്ചകൾ നടത്തിവരികയാണ്. ഗവർണർ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ തമിഴ്‌നാട് രാഷ്ട്രീയം കൂടുതൽ നിർണായകമായ നീക്കങ്ങൾക്ക് സാക്ഷ്യം വഹിക്കും.
Key Words : Vijay, TVK

COMMENTS