Police head quarters suspended five security personnel
തിരുവനന്തപുരം: നവകേരളയാത്രയ്ക്കിടെ ആലപ്പുഴയില്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പടെ 5 പേര്‍ക്കാണ് സസ്‌പെന്‍ഷന്‍.
പൊലീസ് ആസ്ഥാനത്ത് നിന്ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. അനില്‍ കുമാര്‍, സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി.
2023 ലാണ് ഇതു സംബന്ധിച്ച സംഭവം നടന്നത്. അതേസമയം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ രക്ഷാപ്രവര്‍ത്തനം എന്നാണ് ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരുന്നത്.
Keywords: Police head quarters, Former CM Pinarayi Vijayan, Suspension



COMMENTS