തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു (ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി) പരീക്ഷാഫലം ഇന്ന് (മേയ് 26) പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് പൊതുവി...
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു (ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി) പരീക്ഷാഫലം ഇന്ന് (മേയ് 26) പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വാർത്താസമ്മേളനത്തിലാണ് ഫലം ഔദ്യോഗികമായി പുറത്തുവിടുക.ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് 4 മണി മുതൽ വിദ്യാർഥികൾക്ക് വിവിധ വെബ്‌സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും റിസൾട്ട് ലഭ്യമാകും.
ഫലം പരിശോധിക്കേണ്ടത് എങ്ങനെ?
വിദ്യാർഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക പോർട്ടലുകൾ വഴി ഫലം അറിയാം:
www.keralaresults.nic.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.results.kerala.gov.in
ഇന്റർനെറ്റ് സൗകര്യം കുറവുള്ളവർക്കും വേഗത്തിൽ ഫലം അറിയാനും PRD Live, iExaMS, Saphalam എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. വെബ്‌സൈറ്റുകളിൽ തിരക്ക് അനുഭവപ്പെട്ടാൽ ഈ ആപ്പുകൾ വഴി എളുപ്പത്തിൽ ഫലം ലഭ്യമാകും.സ്കൂളുകൾക്ക് തങ്ങളുടെ സ്കൂൾ ലോഗിൻ വഴിയും ഫലം പരിശോധിക്കാനുള്ള ക്രമീകരണങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിന് പുറമെ വൊക്കേഷനൽ ഹയർസെക്കൻഡറി (VHSE) ഫലവും ഇതോടൊപ്പം തന്നെ പ്രസിദ്ധീകരിക്കും.
Key Words : Plus Two exam result, VHSE

COMMENTS