.

പിണറായി വിജയന്റെ Z+ സുരക്ഷ പിന്‍വലിച്ചു; ഇനി എസ്‌കോര്‍ട്ടും ഗണ്‍മാനും ഉണ്ടാകില്ല, സുരക്ഷ 'വൈ' കാറ്റഗറിയിലേക്ക് ചുരുക്കി

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് അനുവദിച്ച് പോന്നിരുന്ന അതീവ സുരക്ഷാ വിഭാഗമായ 'Z+' ക...



തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് അനുവദിച്ച് പോന്നിരുന്ന അതീവ സുരക്ഷാ വിഭാഗമായ 'Z+' കാറ്റഗറി ഒഴിവാക്കി. മുന്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികള്‍ പരിഗണിച്ച് ഇനി മുതല്‍ 'വൈ' (Y) കാറ്റഗറി സുരക്ഷ മാത്രമായിരിക്കും അദ്ദേഹത്തിന് ലഭിക്കുക. പുതിയ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി സുരക്ഷാ സംഘത്തില്‍ നിന്ന് ഗണ്‍മാന്‍മാരെ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. ഗണ്‍മാന്‍മാര്‍ക്ക് പകരം രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരെ (PSO) അദ്ദേഹത്തിനായി നിയോഗിച്ചു. 

സുരക്ഷാ വ്യൂഹത്തില്‍ നിന്നുള്ള എസ്‌കോര്‍ട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടര്‍ന്നും കൂടെയുണ്ടാകും. അദ്ദേഹത്തിന്റെ വസതിയിലെ പൊലിസ് സുരക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണോ എന്ന കാര്യം ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റിയുടെ പര്യാലോചനയ്ക്ക് ശേഷമായിരിക്കും തീരുമാനിക്കുക.

നവകേരള യാത്രയ്ക്കിടെ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ഗണ്‍മാന്‍ സന്ദീപിനെ സുരക്ഷാ ചുമതലകളില്‍ നിന്ന് ഒഴിവാക്കി പൊലിസ് വകുപ്പിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നൊഴിഞ്ഞതോടെ വിവിഐപി സുരക്ഷ പൂര്‍ണ്ണമായി പിന്‍വലിച്ച സാഹചര്യത്തിലാണ് സന്ദീപ് തിരികെ മാതൃവകുപ്പിലേക്ക് മടങ്ങിയത്.  എന്നാല്‍, ഈ കേസില്‍ പ്രതിയായ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ ഇപ്പോഴും പിണറായി വിജയനൊപ്പം തുടരുന്നുണ്ട്.

Key Words : Pinarayi Vijayan, Z+ Security , 'Y' category.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,723,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7702,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18248,Kochi.,2,Latest News,3,lifestyle,331,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2540,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,404,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1017,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1206,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2485,
ltr
item
www.vyganews.com: പിണറായി വിജയന്റെ Z+ സുരക്ഷ പിന്‍വലിച്ചു; ഇനി എസ്‌കോര്‍ട്ടും ഗണ്‍മാനും ഉണ്ടാകില്ല, സുരക്ഷ 'വൈ' കാറ്റഗറിയിലേക്ക് ചുരുക്കി
പിണറായി വിജയന്റെ Z+ സുരക്ഷ പിന്‍വലിച്ചു; ഇനി എസ്‌കോര്‍ട്ടും ഗണ്‍മാനും ഉണ്ടാകില്ല, സുരക്ഷ 'വൈ' കാറ്റഗറിയിലേക്ക് ചുരുക്കി
https://blogger.googleusercontent.com/img/a/AVvXsEhiYmAU1r0NtU6ukG5g8CxTnKepS246lEGhEkJ1lasaR_GKgZy8C6cjVFrIBTNFJ0hQjtUfpzi04XWywtw8swN1SAvLXTDarWTqyhStfz3KwEBX0D_wa5XZoX02kKHs__SsXSEH_onL0BGHxam1rLB9bVeCWf63gSfD9OU28f4J2K6ge_1FMOjJOvD1t1BL
https://blogger.googleusercontent.com/img/a/AVvXsEhiYmAU1r0NtU6ukG5g8CxTnKepS246lEGhEkJ1lasaR_GKgZy8C6cjVFrIBTNFJ0hQjtUfpzi04XWywtw8swN1SAvLXTDarWTqyhStfz3KwEBX0D_wa5XZoX02kKHs__SsXSEH_onL0BGHxam1rLB9bVeCWf63gSfD9OU28f4J2K6ge_1FMOjJOvD1t1BL=s72-c
www.vyganews.com
https://www.vyganews.com/2026/05/pinarayi-vijayans-z-security-has-been.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/05/pinarayi-vijayans-z-security-has-been.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy