ധർമ്മടം: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിജയിച്ചു. 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം...
ധർമ്മടം: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിജയിച്ചു. 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം തന്റെ മണ്ഡലം നിലനിർത്തിയത്.
ശക്തമായ മത്സരത്തിനൊടുവിൽ 74,329 വോട്ടുകൾ പിണറായി വിജയൻ നേടിയപ്പോൾ, മുഖ്യ എതിരാളിയായ കോൺഗ്രസിലെ വിപി അബ്ദുൾ റഷീദിന് 55,082 വോട്ടുകൾ നേടാനായി.
എൻഡിഎ കെ രഞ്ജിത് മൂന്നാം സ്ഥാനത്തെത്തി.കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഭൂരിപക്ഷത്തിൽ കുറവുണ്ടായി. ഭരണത്തുടർച്ച പ്രതീക്ഷിച്ച എൽഡിഎഫ് പല പ്രമുഖ മണ്ഡലങ്ങളിലും തകർന്നടിഞ്ഞു. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചെങ്കിലും ഇടതുമുന്നണി ഇത്രയും കടുത്ത തോൽവിയേറ്റുവാങ്ങുമെന്ന് ഒരു എക്സിറ്റ് പോളുകളും പറഞ്ഞിരുന്നില്ല. 60ലേറെ സീറ്റുകൾ മിക്ക എക്സിറ്റ് പോളുകളും എല്‍ഡിഎഫിന് ലഭിക്കുമെന്ന് പ്രവചിച്ചു. ഒരുപടി കൂടെ കടന്ന് ടുഡേയ്സ് ചാണക്യ എല്‍ഡിഎഫ് തുടര്‍ ഭരണം ഉണ്ടായേക്കുമെന്നും പറഞ്ഞിരുന്നു.
Key Words : Kerala Election Result, Pinarayi Vijayan

COMMENTS