Pinarayi Vijayan about election result
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പല കാരണങ്ങളെന്ന് പിണറായി വിജയന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താന്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് പിണറായി പ്രതികരിച്ചത്. അതേസമയം ഫല പ്രഖ്യാപനത്തിനു ശേഷം ഇതുവരെ ഈ വിഷയത്തില്‍ മാത്രമല്ല ഒരു വിഷയത്തിലും പിണറായി പ്രതികരിച്ചിരുന്നില്ല.
സംസ്ഥാനത്ത് ഇടതു വിരുദ്ധ വികാരത്തിന് പല കാരണങ്ങളുണ്ടെന്നും എന്നിരുന്നാലും ഒന്നിച്ചു നിന്നാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപം കാര്യമാക്കുന്നില്ലെന്നും പിണറായി പറഞ്ഞു.
അതേസമയം ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണവും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാത്തതുമാണ് പരാജയത്തിന് കാരണമെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.
Keywords: Pinarayi Vijayan, Election result, LDF


COMMENTS