തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി. കണ്ണൂര്‍ വിമാനത്...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയാണ് പിണറായി അകത്തേയ്ക്കു പോയത്. എന്തെങ്കിലും പറയാനുണ്ടോ സിഎം എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖം കൊടുക്കാതെ അദ്ദേഹം വിമാനത്താവളത്തിനകത്തേയ്ക്കു പോവുകയായിരുന്നു.
തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വരും ദിവസങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അടിയന്തരമായി യോഗം ചേരും. ഓരോ മണ്ഡലത്തിലെയും വോട്ട് വിഹിതത്തിലുണ്ടായ കുറവും പരാജയ കാരണങ്ങളും ഈ യോഗങ്ങളില്‍ വിശദമായി പരിശോധിക്കും.
ഭരണവിരുദ്ധ വികാരം, ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ താമസം, കര്‍ഷക പ്രശ്‌നങ്ങള്‍, ന്യൂനപക്ഷ വോട്ടുകളിലുണ്ടായ മാറ്റം എന്നിവ പരാജയത്തിന് കാരണമായോ എന്ന് പാര്‍ട്ടി ഗൗരവമായി വിലയിരുത്തും.
വോട്ട് ചോര്‍ച്ച തടയുന്നതിനും പാര്‍ട്ടി സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുമായി സംഘടനാ തലപ്പത്തും അഴിച്ചുപണികള്‍ക്ക് സാധ്യതയുണ്ട്. താഴേത്തട്ട് മുതലുള്ള പ്രവര്‍ത്തനങ്ങള്‍ പുനഃപരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം.
Summary: Following the announcement of the election results, Chief Minister Pinarayi Vijayan has returned to the capital city.
The Chief Minister entered the Kannur airport while completely avoiding the media. When journalists asked, "CM, do you have anything to say?", he walked into the airport without even acknowledging them or offering a comment.
In the coming days, the CPM State Secretariat and the State Committee will hold emergency meetings to discuss the setback faced in the elections. These meetings will conduct a detailed analysis of the decline in vote share and the specific reasons for the defeat in each constituency.
The party will seriously evaluate whether factors such as anti-incumbency, delays in the distribution of welfare pensions, farmers' issues, and shifts in minority voting patterns contributed to the loss.
There is a possibility of a shake-up at the leadership level to plug the leak in votes and to strengthen the party machinery. The party has decided to re-examine its activities starting from the grassroots level.


COMMENTS