People Send 13 Ministers Packing: From Anti-Incumbency to Administrative Arrogance
തിരുവനന്തപുരം: കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പരാജയമാണ് ഇടതു മുന്നണി നേരിടുന്നത്. സംസ്ഥാനത്തെ 13 മന്ത്രിമാരാണ് പരാജയത്തിന്റെ കയ്പ്പുകുടിച്ച് വീട്ടിലിരിക്കുന്നത്.
പരാജയപ്പെട്ട മന്ത്രിമാര്‍
- വീണാ ജോര്‍ജ് (ആരോഗ്യം)- ആറന്മുള
- പി. രാജീവ് (വ്യവസായം)- കളമശ്ശേരി
- എം.ബി. രാജേഷ് (തദ്ദേശം)- തൃത്താല
- ആര്‍. ബിന്ദു (ഉന്നത വിദ്യാഭ്യാസം)- ഇരിങ്ങാലക്കുട
- വി.എന്‍. വാസവന്‍ (സഹകരണം)- ഏറ്റുമാനൂര്‍
- റോഷി അഗസ്റ്റിന്‍ (ജലവിഭവം)- ഇടുക്കി
- കെ.ബി. ഗണേഷ് കുമാര്‍ (ഗതാഗതം)- പത്തനാപുരം
- വി. ശിവന്‍കുട്ടി (വിദ്യാഭ്യാസം)- നേമം
- ജെ. ചിഞ്ചുറാണി (മൃഗസംരക്ഷണം)- ചടയമംഗലം
- എ.കെ. ശശീന്ദ്രന്‍ (വനം)- എലത്തൂര്‍
- വി. അബ്ദുറഹിമാന്‍ (കായികം)- തിരൂര്‍
- ഒ.ആര്‍. കേളു (പട്ടികവര്‍ഗ ക്ഷേമം)- മാനന്തവാടി
- കടന്നപ്പളളി രാമചന്ദ്രന്‍- പോര്‍ട്ട്, പുരാവസ്തു- കണ്ണൂര്‍
വിജയിച്ച മന്ത്രിമാര്‍
മുഖ്യമന്ത്രി ഉള്‍പ്പെടെ വെറും 7 പേര്‍ മാത്രമാണ് മന്ത്രിസഭയില്‍ നിന്ന് വിജയിച്ചു കയറിയത്:
- പിണറായി വിജയന്‍ (മുഖ്യമന്ത്രി) - ധര്‍മ്മടം
- കെ. രാജന്‍ (റവന്യൂ) - ഒല്ലൂര്‍
- കെ.എന്‍. ബാലഗോപാല്‍ (ധനകാര്യം) - കൊട്ടാരക്കര
- പി. പ്രസാദ് (കൃഷി) - ചേര്‍ത്തല
- ജി.ആര്‍. അനില്‍ (ഭക്ഷ്യം) - നെടുമങ്ങാട്
- സജി ചെറിയാന്‍ (സാംസ്‌കാരികം) - ചെങ്ങന്നൂര്‍
വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി മത്സരിക്കാതിരുന്നതിനാല്‍ സംഭവ്യമായ മറ്റൊരു പരാജയം ഒഴിഞ്ഞുകിട്ടി.
ഭരണവിരുദ്ധ വികാരം തന്നെയാണ് പരാജയത്തിന്റെ പ്രധാന കാരണം. തുടര്‍ച്ചയായ രണ്ട് തവണ അധികാരത്തിലിരുന്ന സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയിലുണ്ടായ അതൃപ്തി ഫലത്തില്‍ പ്രതിഫലിച്ചു.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് മികച്ച ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയും നൂറോളം സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കുകയും ചെയ്തു.
സാധാരണക്കാരുടെ വോട്ടുകളെ സ്വാധീനിക്കുന്ന ക്ഷേമ പെന്‍ഷനുകളിലെ കുടിശ്ശിക സര്‍ക്കാരിന് തിരിച്ചടിയായി.
യു.ഡി.എഫിന് അനുകൂലമായി ന്യൂനപക്ഷ വോട്ടുകള്‍ വലിയ രീതിയില്‍ ഏകീകരിക്കപ്പെട്ടത് എല്‍.ഡി.എഫിന്റെ കോട്ടകള്‍ തകരാന്‍ കാരണമായി.
ഈ ഫലത്തോടെ കേരളത്തില്‍ യു.ഡി.എഫ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് വിരാമമിട്ടുകൊണ്ട് ഒരു വലിയ രാഷ്ട്രീയ മാറ്റത്തിനാണ് 2026 സാക്ഷ്യം വഹിച്ചിരിക്കുന്നത്.
Summary: The Left Democratic Front (LDF) is facing an unprecedented defeat in Kerala's history. Thirteen state ministers are heading home after tasting the bitterness of failure.
The Defeated Ministers
Veena George (Health) – Aranmula
P. Rajeeve (Industries) – Kalamassery
M.B. Rajesh (Local Self-Government) – Thrithala
R. Bindu (Higher Education) – Irinjalakuda
V.N. Vasavan (Cooperation) – Ettumanoor
Roshy Augustine (Water Resources) – Idukki
K.B. Ganesh Kumar (Transport) – Pathanapuram
V. Sivankutty (Education) – Nemom
J. Chinchu Rani (Animal Husbandry) – Chadayamangalam
A.K. Saseendran (Forests) – Elathur
V. Abdurahiman (Sports) – Tirur
O.R. Kelu (SC/ST Welfare) – Mananthavady
The Survivors
Only eight members of the cabinet, including the Chief Minister, managed to secure a victory:
Pinarayi Vijayan (Chief Minister) – Dharmadam
K. Rajan (Revenue) – Ollur
K.N. Balagopal (Finance) – Kottarakkara
P. Prasad (Agriculture) – Cherthala
G.R. Anil (Food & Civil Supplies) – Nedumangad
Saji Cherian (Culture) – Chengannur


COMMENTS