കൊച്ചി: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി പി. ജയരാജൻ. ഇന്നലെ വൈകീട്ട്...
കൊച്ചി: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി പി. ജയരാജൻ. ഇന്നലെ വൈകീട്ട് 5.40-നാണ് സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. അരമണിക്കൂറിലധികം സമയം ക്ഷേത്രസങ്കേതത്തിൽ കഴിച്ച് കൂട്ടി. ക്ഷേത്രത്തിന് ചുറ്റും വലംവെച്ചുവെങ്കിലും ക്ഷേത്ര നടകളിൽ തൊഴുതില്ല. മറ്റ് ഭക്തജനങ്ങൾ ശ്രദ്ധിക്കുന്നുവെന്ന് മനസിലായതിനെ തുടർന്ന് പെട്ടെന്ന് മടങ്ങുകയായിരുന്നു. വഴിപാടുകളൊന്നും രസീതാക്കിയിട്ടില്ല എന്നാണറിയുന്നത്.
സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന തൻ്റെ പുതിയ പുസ്‌തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രം സന്ദർശിച്ചത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
Key Words : P. Jayarajan, Kodungallur Sree Kurumba Bhagavathy temple

COMMENTS